പുതിയ രുചിയനുഭവങ്ങളുമായി ബ്രിട്ടാനിയ ട്രീറ്റ് ക്രോസന്റ് “ദുബായ് കുനാഫ–പിസ്ത ക്രീം ക്രോസന്റ്” വിപണിയിലെത്തിച്ചു. ആഗോളതലത്തിൽ ശ്രദ്ധ നേടിയ ദുബായ് കുനാഫ രുചിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ഉൽപ്പന്നത്തിൽ, മൃദുവായ പാളികളോടുകൂടിയ സോർഡോ ക്രോസന്റിനൊപ്പം യഥാർത്ഥ പിസ്ത ഉപയോഗിച്ച് തയ്യാറാക്കിയ ക്രീം ഫില്ലിംഗാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ......
ന്യൂഡൽഹി: രാജ്യത്തെ കറൻസി നോട്ടുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങുകയാണ് റിസർവ് ബാങ്ക്. നിലവിൽ ഉപയോഗിക്കുന്ന പേപ്പർ നോട്ടുകൾക്ക് പകരമായി പ്രത്യേക തരം പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള പോളിമർ കറൻസികൾ അവതരിപ്പിക്കാനാണ് ആലോചന. ......
കണ്ണൂർ: സ്കൂട്ടറിൽ ഗുഡ്സ് വാഹനം ഇടിച്ച് നാലു വയസ്സുകാരി മരിച്ചു. കുറ്റിക്കുന്നുമ്മൽ പി.കെ. മുഹമ്മദ് സാജിദ് – എം.കെ.......
കാണാതായ സ്ഥലത്ത് നിന്നും താഴെയായി മുളയിൽ തങ്ങി തൂങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം സ്കൂബ ടീമും കാട്ടാക്കട ഫയർഫോഴ്സ് സംഘവും ചേർന്ന് മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇന്ന് രാവിലെ മൃതദേഹം കരയ്ക്കെത്തിച്ചത്.
പാങ്ങോട് ക്യാമ്പിലെ സൈനികനായ കോഴിക്കോട് സ്വദേശി സുജിത് (34) ആണ് ഇന്നലെ കുളിക്കാനാറിങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്.
സുജിത്തിനൊപ്പം കുളിക്കാനിറങ്ങിയ മറ്റൊരു സൈനികനും ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. മൂന്ന് സൈനികർക്കൊപ്പമാണ് സുജിത്ത് ഇവിടെ കുളിക്കാനെത്തിയത്. ......
കർഷകർക്ക് കൂടുതൽ നേട്ടം ഉറപ്പാക്കി സർക്കാർ; 30,000 ഹെക്ടറിൽ പുതുനടീൽ, 50,000ത്തോളം കർഷകർക്ക് നേരിട്ട് ആനുകൂല്യം
കൊച്ചി: റബ്ബർ കർഷകർക്ക് സമാശ്വാസ പദ്ധതിയുമായി കൃഷി വകുപ്പ്. ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയിലൂടെ പുനർ നടീൽ നടത്തുന്ന റബ്ബർ കർഷകർക്ക് ഹെക്ടറിന് 75000 രൂപ നിരക്കിൽ സർക്കാരിന്റെ നേരിട്ടുള്ള ധനസഹായം ലഭ്യമാക്കുന്ന സ്കീമിലേക്ക് റബ്ബർ കർഷകർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.
ഉത്പാദനക്ഷമത കുറഞ്ഞ പഴയ റബ്ബർ മരങ്ങൾ മുറിച്ചു മാറ്റി, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ഉയർന്ന ഉൽപാദനക്ഷമത കൈവരിക്കാനും കഴിയുന്ന പുതിയ ഇനങ്ങളാണ് കേര പദ്ധതിയിലൂടെ പ്രോത്സാഹിപ്പിക്കുന്നത്. ......
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തി. മിഡിൽ ഈസ്റ്റിലെ ഏറ്റവും പുതിയ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളും, മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും സ്ഥിരത നിലനിർത്തുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളും ഇരു നേതാക്കളും വിലയിരുത്തി.
മേഖലയിൽ കൂടുതൽ സംഘർഷങ്ങളും അസ്വാരസ്യങ്ങളും ഒഴിവാക്കാൻ എല്ലാ കക്ഷികളും ചർച്ചകൾക്കും നയതന്ത്ര പരിഹാരങ്ങൾക്കും മുൻഗണന നൽകണമെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി ആവശ്യപ്പെട്ടു. ......
ദോഹ: കോവിഡ്/പ്രത്യേക സാഹചര്യങ്ങളെ തുടർന്ന് കാലാവധി കഴിഞ്ഞതോ അവസാനിക്കാറായതോ ആയ എല്ലാത്തരം എൻട്രി വിസകളും നീട്ടിനൽകാൻ ആഭ്യന്തര മന്ത്രാലയം എടുത്ത തീരുമാനം അവസാനിപ്പിക്കുന്നു. വരും ജൂൺ 7 ഞായറാഴ്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ മാർച്ച് 3, 2026-ന് മന്ത്രാലയം പുറപ്പെടുവിച്ച പത്രക്കുറിപ്പിന്റെ തുടർച്ചയായാണ് പുതിയ അറിയിപ്പ്. ......
ദോഹ: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ ഖത്തറിൽ നിന്നുള്ള തീർത്ഥാടകരുടെ മടക്കയാത്ര ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ഖത്തർ ഹജ്ജ് മിഷനിലെ കോർഡിനേഷൻ, ഫോളോ-അപ്പ്, എയർപോർട്ട് യുണിറ്റ് മേധാവി ഫഹദ് ശംസ് അറിയിച്ചു. തീർത്ഥാടകർക്ക് സൗദി അറേബ്യയിൽ നിന്നുള്ള മടക്കയാത്രയും ദോഹയിലേക്കുള്ള തിരിച്ചെത്തലും സുഗമമാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.തീർത്ഥാടകരുടെ നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നതിനായി തങ്ങൾ ജിദ്ദ വിമാനത്താവളത്തിലേക്ക് തിരിക്കുമെന്നും ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ......
ദോഹ/വാഷിംഗ്ടൺ: ദീർഘനാളത്തെ പ്രതിസന്ധികൾക്കൊടുവിൽ അമേരിക്കയും ഇറാനും തമ്മിൽ 60 ദിവസത്തെ താൽക്കാലിക ധാരണാപത്രത്തിന് (Memorandum of Understanding) രൂപം നൽകിയതായി പ്രമുഖ അന്താരാഷ്ട്ര വാർത്താ വെബ്സൈറ്റായ 'ആക്സിയോസ്' (Axios) വെളിപ്പെടുത്തി. മേഖലയിലെ വെടിനിർത്തൽ നീട്ടുന്നതിനും, ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ പുനരാരംഭിക്കുന്നതിനുമാണ് താൽക്കാലിക ധാരണയായിരിക്കുന്നത്.അമേരിക്കൻ-ഇറാനിയൻ ചർച്ചകളിൽ പങ്കെടുത്ത നയതന്ത്ര പ്രതിനിധികൾ കരാറിന്റെ നിബന്ധനകളിൽ അന്തിമ ധാരണയിലെത്തിയിട്ടുണ്ട്. ......
ദോഹ: ഈദുൽ അദ്ഹാ അവധിക്കാലവും ഹജ്ജ് സീസണും കഴിഞ്ഞ് സ്വദേശികളും പ്രവാസികളും ഖത്തറിലേക്ക് കൂട്ടത്തോടെ മടങ്ങിയെത്തുന്ന പശ്ചാത്തലത്തിൽ, യാത്രക്കാരുടെ വരവ് സുഗമമാക്കാൻ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (HIA) പൂർണ്ണ സജ്ജമായതായി അധികൃതർ അറിയിച്ചു. പാസ്പോർട്ട് നിയന്ത്രണം, ലഗേജ് ശേഖരണം, ഗതാഗത സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് യാത്രക്കാർക്കായി വിമാനത്താവള അധികൃതർ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.പാസ്പോർട്ട് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കി വേഗത്തിൽ നടപടികൾ പൂർത്തിയാക്കാൻ യോഗ്യരായ എല്ലാ യാത്രക്കാരും ഇ-ഗേറ്റുകൾ (e-gates) ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ......